ഓട്ടോറിക്ഷകളിൽ ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് എയ്ഡ് ബോക്സ്
1437685
Sunday, July 21, 2024 3:20 AM IST
രാജാക്കാട്: ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനായി രാജാക്കാട് ലയൺസ് ക്ലബ് ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകി. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിനു വേണ്ട മരുന്നുകളും അത്യാവശ്യം വേണ്ട ഗുളികകളുമാണ് ഫസ്റ്റ് എയ്ഡ് ബോക്സിലുള്ളത്.
ലയൺസ് ക്ലബ് - 318 സിയുടെ നേതൃത്വത്തിലാണ് ഓരോ യൂണിറ്റിലും ഇവ നൽകി ഓട്ടോറിക്ഷകളിൽ സ്ഥാപിക്കുന്നത്. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ജിഎൽടി കോ-ഓർഡിനേറ്റർ ഷൈനു സുകേഷ് വിതരണോദ്ഘാടനം നിർവഹിച്ചു.
വി.എസ്. പൊന്നുണ്ണി, ജയിംസ് തെങ്ങുംകുടി, ടി.എസ്. സുർജിത്, പി.എം. രൻദീപ്, ഫ്രാൻസിസ് അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.