സാഹിത്യ സമാജം ഉദ്ഘാടനം ചെയ്തു
1438542
Tuesday, July 23, 2024 11:40 PM IST
തൊടുപുഴ: ന്യൂമാൻ കോളജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയനും നിർമല കോളേജ് മലയാള വിഭാഗം മുൻ അധ്യക്ഷനുമായ ഡോ. വിൻസന്റ് മാളിയേക്കൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു.
ബെർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി, മലയാളവിഭാഗം മേധാവി ഡോ. സിസ്റ്റർ ബിൻസി, ഡോ. സിസ്റ്റർ നോയൽ റോസ്, സാഹിത്യ സമാജം സെക്രട്ടറി ഷെറിൻ ലൂസിയ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.