ഡ്രൈ​വ​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ആ​ൾ പി​ടി​യി​ൽ
Friday, August 9, 2024 11:59 PM IST
മൂ​ന്നാ​ർ: ഓ​ട്ടോ കൂ​ലി​യെച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് ഡ്രൈ​വ​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ രാ​ജീ​വ്ഗാ​ന്ധി ന​ഗ​ർ സ്വ​ദേ​ശി അ​രു​ണ്‍ പാ​ണ്ടി​യാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്കാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജ​യെ​യാ​ണ് (49) ഇ​യാ​ൾ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. ടൗ​ണി​ൽനി​ന്ന് രാ​ജ​യു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പ്ര​തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

വീ​ടി​നു സ​മീ​പ​ത്ത് ഓ​ട്ടോ​യി​ൽനി​ന്ന് ഇ​റ​ങ്ങി​യ ഇ​യാ​ളും രാ​ജ​യും ത​മ്മി​ൽ ഓ​ട്ടോ കൂ​ലി​യെച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തേത്തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​യ പ്ര​തി വാ​ക്ക​ത്തി​യു​മാ​യി തി​രി​കെ​യെ​ത്തി രാ​ജ​യെ വെ​ട്ടുക​യാ​യി​രു​ന്നു.


ത​ല​യ്ക്കും കൈ​യ്ക്കും വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രാ​ജ​യെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം ക​ട​ന്നുക​ള​ഞ്ഞ പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.