ഹൈ​വേ​ക്കു സ​മീ​പം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ച്ച​മീ​ൻ ത​ള്ളി
Friday, August 9, 2024 11:59 PM IST
ഉ​പ്പു​ത​റ: ക​ട്ട​പ്പ​ന-കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​ൽ പ​ര​പ്പ് പാ​റ​മ​ട​ക്കു സ​മീ​പം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ​ച്ച മീ​ൻ ത​ള്ളി. 100 കി​ലോ​യോ​ളം പ​ച്ച മീ​നാ​ണ് ത​ള്ളി​യ​ത്. ദു​ർ​ഗ​ന്ധം വ​മ്പി​ച്ച​തി​നെത്തു​ട​ർ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ​ച്ച മീ​ൻ ത​ള്ളി​യ​ത് ക​ണ്ടെ​ത്തി​യ​ത്.


വ്യ​ഴാ​ഴ്ച രാ​ത്രി​യി​ൽ ത​ള്ളി മീ​ൻ ചീ​ഞ്ഞ​ളി​ഞ്ഞ് പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് മീ​ൻ ത​ള്ളി​യ​തെ​ന്നാ​ണ് സം​ശ​യം. രാ​ത്രി വൈ​കി​യും വാ​ഹ​ന​ങ്ങ​ളി​ൽ പ​ച്ച മീ​ൻ വി​ൽ​പ​ന ന​ട​ത്തു​ന്ന നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​രു​ണ്ട്.