ഇടുക്കി: മറ്റുള്ളവർക്ക് ആശ്വാസം നൽകുന്ന തരത്തിൽ സന്തോഷമുള്ളവരായി കഴിയുകയെന്നതാവണം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷം ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
കുട്ടികളുമായി ഏറെ സമയം ചെലവഴിച്ച കളക്ടർ ഓണാവധിക്കാലത്ത് തദ്ദേശീയമായ അറിവുകൾ സമാഹരിച്ച് ക്രോഡീകരിക്കാനും നിർദേശം നൽകി. പിടിഎ പ്രസിഡന്റ് രമേശ് ഗോപാലൻ അധ്യക്ഷത വഹിച്ചു. ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, കാനറ ബാങ്ക് മാനേജർ ആൽബർട്ട് ടി.സെബാസ്റ്റ്യൻ, ദിവ്യ ജോർജ്, സീന പ്രദീപ്, അന്നമ്മ ജോർജ്, എം.ജെ. ഷാന്റി, വൈ. അനി എന്നിവർ പ്രസംഗിച്ചു. സാഹിത്യകാരി എസ്. പുഷ്പമ്മ, കെ.ജി. ഗോപിക, ഡോ. കെ. ദിവ്യ റാണി എന്നിവരെ യോഗത്തിൽ ആദരിച്ചു.