ന്യൂമാനിൽ മെറിറ്റ് ഡേ ആഘോഷവും എൻഡോവ്മെന്റ് വിതരണവും
1443816
Sunday, August 11, 2024 3:15 AM IST
തൊടുപുഴ: ന്യൂമാൻ കോളജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് മെറിറ്റ് ഡേ ആഘോഷവും ബികോം, എംകോ വിഭാഗങ്ങളിൽ മികച്ച വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രഫ. കെ. വി. ദേവസി എൻഡോവ്മെന്റ് വിതരണവും നടത്തി.
ഡിപ്പാർട്ട്മെന്റിൽ പഠിച്ച് സിഎ, എസിസിഎ എന്നീ പ്രഫഷണൽ ഡിഗ്രികൾ കരസ്ഥമാക്കിയവരെയും അക്കാദമിക് മികവ് പുലർത്തിയ വിദ്യാർഥികളെയുമാണ് കാഷ് അവാർഡും ട്രോഫിയും നൽകി ആദരിച്ചത്. കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു.
കേണൽ പ്രശാന്ത് നായർ വിശിഷ്ടാതിഥിയായിരുന്നു, കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി, ഡോ. ബോണി ബോസ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് കേണൽ പ്രശാന്ത് നായർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.