തൊടുപുഴ: സമൂഹത്തിൽ വർധിച്ചു വരുന്ന വിവിധ തരത്തിലുള്ള തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജനങ്ങൾക്ക് ബോധവത്കരണ സന്ദേശം നൽകി ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ കരിങ്കുന്നത്ത് റോഡ്ഷോയും പൊതുയോഗവും നടത്തി.
നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അനാർക്കലി ഉണ്ണി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡേവിസ് ജോർജ്, പി.പി. അനിൽകുമാർ, അനിൽ രാഘവൻ, ബാബു മഞ്ഞള്ളൂർ, ജിയോ ജോസ്, ശരത് ചന്ദ്രൻ, കനകതാരം, വി.സി. മനു തുടങ്ങിയവർ പ്രസംഗിച്ചു.