രാജാക്കാട്: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ട് ചുരം റോഡിൽ പിൻകാലിന് പരുക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി. ചുരത്തിൽ തമിഴ്നാടിന്റെ ഭാഗമായ പന്ത്രണ്ടാം വളവിന് സമീപമാണ് കഴിഞ്ഞ രാത്രി ജീപ്പ് യാത്രക്കാർ പുലിയെ കണ്ടത്.
റോഡിന് നടുവിൽ കിടന്ന പുലിയുടെ പിൻകാലിന് പരിക്കേറ്റതിനാൽ മുടന്തിയാണ് നടന്നുനീങ്ങിയത്.കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാണാമെങ്കിലും ആദ്യമായാണ് പുലിയെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു.