ചി​ന്ന​ക്ക​നാ​ലി​ൽ കാ​ട്ടാ​ന വീ​ടു​ ത​ക​ർ​ത്തു
Monday, August 12, 2024 11:51 PM IST
ചി​ന്ന​ക്ക​നാ​ൽ: ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ത്തു. ര​ഞ്ജി​ത്ത് - സു​മ ദ​മ്പ​തി​ക​ളു​ടെ വീ​ടും ത​ങ്ക​ച്ച​ൻ എ​ന്ന​യാ​ളു​ടെ വീ​ടു​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത​ത്. ര​ണ്ടു വീ​ടു​ക​ളി​ലും ആ​ളു​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി അ​ടി​മാ​ലി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ര​ഞ്ജി​ത്തും സു​മ​യും. ത​ങ്ക​ച്ച​ൻ നേ​ര​ത്തേത​ന്നെ ഇ​വി​ടെനി​ന്നു താ​മ​സം മാ​റി​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പ് ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ​കൂ​ടി വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മു​ങ്ങിമ​രി​ച്ച ഗോ​പി​യു​ടെ മ​ക​ളാ​ണ് സു​മ.


ആ​റു മാ​സം മു​ൻ​പും ഇ​വ​രു​ടെ വീ​ടി​നുനേ​രേ കാ​ട്ടാ​നയുടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​ണ്. കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത​റി​ഞ്ഞ് നാ​ട്ടു​കാ​ർ ആ​ർ​ആ​ർ​ടി യൂ​ണി​റ്റി​നെ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ ആ​ർ​ആ​ർ​ടി സം​ഘം എ​ത്തും മു​ൻ​പ് ആ​ന​ക്കൂ​ട്ടം കാ​ടു​ക​യ​റി.