കോതമംഗലം: വിലങ്ങാട് പ്രദേശത്ത് ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്ക് ഏഴു ലക്ഷം രൂപയുടെ പുനരധിവാസ സഹായം കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത നൽകും. ബെഡ്ഡുകൾ, പാത്രങ്ങൾ,സ്റ്റൗ, മിക്സി, പ്രഷർ കുക്കർ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് നൽകുന്നത്.
ചൂരൽ മലയിലും വിലങ്ങാടും വീട് നഷ്ടമായവരിൽ ഏറ്റവും അർഹരായ മൂന്നു കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും വിദേശമലയാളി കൂട്ടായ്മയുടെ സഹായത്തോടെ നൽകും. പുനരധിവാസ സഹായവുമായുള്ള യാത്ര കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.
രൂപത വികാരിജനറാൾമാരായ മോണ്‍.പയസ് മലേക്കണ്ടത്തിൽ, മോണ്‍.വിൻസെന്റ് നെടുങ്ങാട്ട്, ചാൻസലർ ഫാ.ജോസ് കുളത്തൂർ, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, ഡയറക്ടർ റവ.ഡോ.മാനുവൽ പിച്ചളക്കാട്ട്, സോഷ്യൽ സർവീസ് ഡയറക്ടർ ഫാ.ജോർജ് പൊട്ടയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ.തോമസ് ചെറുപറന്പിൽ, ഫാ. ജോണ്‍ മറ്റപ്പിള്ളിൽ, ലൂണാർ എം.ഡി ജൂബി ഐസക് കൊട്ടുകാപ്പിള്ളിൽ, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരയ്ക്കൽ, ട്രഷറർ അഡ്വ.തന്പി പിട്ടാപ്പിള്ളിൽ, സിസ്റ്റർ ജോണ്‍സി എംഎസ്ജെ ,ജോർജ് മങ്ങാട്ട്, ജിജി പുളിക്കൽ, ഷൈജു ഇഞ്ചയ്ക്കൽ, അബി കാഞ്ഞിരപ്പാറ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് കുര്യാക്കോസ്, റോജോ ജോണ്‍, ബിജു വെട്ടിക്കുഴ, ബിനോയ് പള്ളത്ത്, ജോണ്സണ് കറുകപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.