ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​നെ​തി​രേ കേ​സ്
Thursday, September 5, 2024 11:40 PM IST
മു​ട്ടം: ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​നെ​തി​രേ കേ​സ്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി കോ​ട​തി ന​ട​പ​ടി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ കോ​ട​തി​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ ടി.​കെ. അ​ജ​നെ​തി​രെ​യാ​ണ് മു​ട്ടം കോ​ട​തി​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ മു​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.


ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​വി​ലെ 11.45 നാ​ണ് സം​ഭ​വം. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് ആ​ന്‍ഡ് സെ​ഷ​ൻ​സ് കോ​ട​തി നാ​ലി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വ​നി​താ ജീ​വ​ന​ക്കാ​രി​ക​ളു​ടെ മു​ന്നി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ അ​ഭി​ഭാ​ഷ​ക​ൻ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.