വണ്ടിപ്പെരിയാർ: തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ഡോർ തുറന്ന് അപകടം.യുവതിക്ക് പരിക്കേറ്റു.വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന് സമീപം ശനിയാഴ്ച്ച വൈകുന്നേരം അഞ്ചോടെയാണ് അപകടം ഉണ്ടായത്.
വണ്ടിപ്പെരിയാർ കീരിക്കരയിൽനിന്നു ഏലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് അരണകല്ലിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പിന്റെ പുറകുവശത്തെ ഡോർ തുറന്ന് തൊഴിലാളി പുറത്തേക്കു വീഴുകയായിരുന്നു. അരണക്കൽ എസ്റ്റേറ്റിൽ താമസിക്കുന്ന പാൽക്കനി (34)നാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.