പ​ഴു​ക്കാ​ക്കു​ളം റോ​ഡി​നും ഫ​യ​ർ സ്റ്റേ​ഷ​നും 2.5 കോ​ടി
Sunday, September 8, 2024 5:51 AM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം - പ​ഴു​ക്കാ​ക്കു​ളം റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കാ​നും തൊ​ടു​പു​ഴ ഫ​യ​ർ സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​നും ര​ണ്ട​ര കോ​ടി രൂ​പ വീ​തം പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച​താ​യി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ അ​റി​യി​ച്ചു. മു​ത​ല​ക്കോ​ടം-പ​ഴു​ക്കാ​കു​ളം റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

തൊ​ടു​പു​ഴ ഫ​യ​ർ സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം മു​ണ്ടേ​ക്ക​ല്ലി​ൽ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ണ്ടേ​ക്ക​ല്ലി​ൽ നി​ർദി​ഷ്ട സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സി​ന് സ​മീ​പ​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.


ഇ​വി​ടെ എം​വി​ഐ​പി വ​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ​യ​ർ സ്റ്റേ​ഷ​ൻ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് നി​ർ​മി​ക്കു​ന്ന​തി​നാ​യി വെ​ങ്ങ​ല്ലൂ​ർ വ്യ​വ​സാ​യ പ്ലോ​ട്ടി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു.