ഓ​ണാ​ഘോ​ഷം
Friday, September 13, 2024 11:50 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.​ കു​ട്ടി​ക​ൾ​ക്കും അധ്യാ​പ​ക​ർ​ക്കും പി​ടി​എ അം​ഗ​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ​വ​ടം​വ​ലി, അ​ത്ത​പ്പൂ​ക്ക​ളം, ഓ​ണ​പ്പാ​ട്ട് തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ഒ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്.

മാ​വേ​ലി എ​ഴു​ന്നു​ള്ള​ത്തും പ്ല​സ് ടു ​കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ള​വും ന​ട​ത്തി.​ ഓ​ണാ​ഘോ​ഷം എ​സ്എംസി ചെ​യ​ർ​മാ​ൻ റോ​യി പാ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി കാ​ട്ടു​മ​ന അധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഡി.വി​മ​ലാ​ദേ​വി, കോ​-ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​കെ. ആ​റ്റ്‌ലി, ഐ.​കെ. ലെ​വ​ൻ, സി​ന്ധു ഗോ​പാ​ല​ൻ, റെ​ജി പ്ലാ​ത്തോ​ട്ടം ബി​ൻ​സി, സി​ജി തോ​മ​സ്, ബി​നോ​യി തോ​മ​സ്, എം​പി​ടി​എ പ്ര​സി​ഡ​​ന്‍റ് സിജി ജയിം​സ്, പിടിഎ ​ഭാ​ര​വാ​ഹി​ക​ളാ​യ പി.എ​സ്. ജ​യ​ൻ, അ​ഡ്വ.​ നി​ഷ, ജേ​ക്ക​ബ് മ​ച്ചാ​നി​ക്ക​ൽ, ടൈ​റ്റ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​ണ സ​ദ്യ​യും ന​ൽ​കി.

അ​ടി​മാ​ലി: അ​ടി​മാ​ലി സെ​ന്‍റ് ജൂ​ഡ് പ​ബ്ലി​ക് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സെ​​ന്‍റ്് ജൂ​ഡ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് പ​ട്ട​ത്തെ​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ല​യാ​ളി മ​ങ്ക, മ​ന്ന​ൻ മ​ത്സ​ര​വും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി വ​ടം​വ​ലി, ക​സേ​ര​ക​ളി മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് സി​എം​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.


ഓ​ണ​സ​മ്മാ​ന​മാ​യി
വീ​ട് നി​ർ​മി​ച്ചു ന​ൽ​കി വാട്ട്സ്ആപ്പ് കൂട്ടായ്മ

നെ​ടും​ക​ണ്ടം: ക​രു​ണാ​പു​ര​ത്തെ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യുടെ നേതൃത്വത്തിൽ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ണ​സ​മ്മാ​നമായി വീട് നിർമിച്ച് നൽകി. ​ടീം ഹ​ണി റോ​ക്ക് എ​ന്ന വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലെ 35 അം​ഗ​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് സ്നേ​ഹ ഭ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ന്ന് 10ന് ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ക്കും .