ജി​ല്ലാ സ​ബ് ജൂ​ണി​യ​ര്‍ വോ​ളി​ബാ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്: വെ​ള്ള​യാം​കു​ടി റോ​മാ വോ​ളി​ബോ​ള്‍ ക്ലബ് ജേതാക്കൾ
Saturday, September 14, 2024 11:48 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ സ​ബ് ജൂ​ണിയ​ര്‍ വോ​ളി​ബാ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ര​ട്ട​യാ​ര്‍ ശാ​ന്തി​ഗ്രാം ഗാ​ന്ധി​ജി സ്‌കൂ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജിഷ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ര​ട്ട​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സു​കു​ട്ടി അ​രീ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വോ​ളി​ബാ​ള്‍ ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​ആ​ര്‍. ഷൈ​ജ​ന്‍, ക​ണ്‍​വീ​ന​ര്‍ ജി​മ്മി സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍ പി.​എ​സ്. ഡൊ​മി​നി​ക്, സു​മി​ത്ത് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


വെ​ള്ള​യാം​കു​ടി റോ​മാ വോ​ളി​ബോ​ള്‍ ക്ല​ബ് ജേ​താ​ക്ക​ളാ​യി. വാ​ഴ​ത്തോ​പ്പ് വോ​ളി​ബോ​ള്‍ അ​ക്കാ​ദ​മി റ​ണ്ണ​ർ​അ​പ്പാ​യി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ലാ​ല​ച്ച​ന്‍ വെ​ള്ള​ക്ക​ട സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.