ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1457918
Tuesday, October 1, 2024 4:05 AM IST
തൊടുപുഴ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ആലക്കോട് കോളാപ്പിള്ളിൽ പരേതനായ ശ്രീധരന്റെ മകൻ അനന്തുവാ (22) ണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ മീമുട്ടിക്കും ആലക്കോട് നാഗാർജുനയ്ക്കും ഇടയിലുള്ള വളവിലാണ് അപകടം. ബൈക്കുകൾ കൂട്ടിയിടിക്കുന്നത് കണ്ട് പിന്നാലെ വന്ന കാർ വെട്ടിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പോസ്റ്റും തകർന്നതായി പോലീസ് പറഞ്ഞു.
അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് രണ്ടിന് നടക്കും. കാറ്ററിംഗ് ജോലിക്കാരനായിരുന്നു അനന്തു. അമ്മ: ഇന്ദു. സഹോദരങ്ങൾ: ഗാംഗോ, ശംഭു. ആലക്കോട് റോഡിലെ ഈ വളവിൽ അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു.