ഗാന്ധിജയന്തി വാരാഘോഷം
1458362
Wednesday, October 2, 2024 6:54 AM IST
തൊടുപുഴ: തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഗാന്ധിജയന്തി വാരാഘോഷവും വയോജന ദിനാചരണവും സംയുക്തമായി ആചരിച്ചു.
തൊടുപുഴ എസ്ഐ കെ.ആർ. സാബു ഉദ്ഘാടനം ചെയ്തു. വാർഡ് കൗണ്‍സിലർ ജോസ് മഠത്തിൽ, ഹെഡ്മാസ്റ്റർ ടി.എൽ. ജോസഫ്, വിദ്യാർഥി പ്രതിനിധി മേരിൽഡ മരിയ ബെന്നി എന്നിവർ പ്രസംഗിച്ചു.
ഗാന്ധിജിയുടെ ആശയങ്ങളും സ്വപ്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ഗാന്ധിജി സ്വപ്നം കണ്ട ഭാരതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച നാടകം കാണികളുടെ കൈയടി നേടി.