ഹൃദയാരോഗ്യ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു
1458711
Friday, October 4, 2024 2:03 AM IST
തൊടുപുഴ: ലോക ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മുതലക്കോടം ഹോളിഫാമിലി ആശുപത്രി മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ഹൃദയപരിശോധന മെഡിക്കൽ ക്യാന്പിന്റെ ഉദ്ഘാടനം നടത്തി.
പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വിനോദ് കണ്ണോളിൽ അധ്യക്ഷത വഹിച്ചു. ഹോളിഫാമിലി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ എസ്എച്ച് മുഖ്യപ്രഭാഷണം നടത്തി. കാർഡിയോളജി വിഭാഗം മേധാവി ഡോ. ഷിജി തോമസ് വർഗീസ് ഹൃദയാരോഗ്യത്തെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
ക്യാന്പ് കോ-ഓർഡിനേറ്റർ ഡോ. അത്തിഖ് ഉമ്മർ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മേരി ആലപ്പാട്ട് എസ്എച്ച്, പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, ട്രഷറർ ആൽവിൻ തോമസ് എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖിൽ സഹായി,
കമ്മിറ്റിയംഗങ്ങളായ എൻ.വി. വൈശാഖ്, ഷിയാസ് ബഷീർ, അനീഷ് ടോം, വി.വി. നന്ദു എന്നിവർ നേതൃത്വം നൽകി. ആശുപത്രിയിലെ ചികിത്സയ്ക്കായി മാധ്യമപ്രവർത്തകർക്കു നൽകുന്ന പ്രിവിലേജ് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി.