അന്യായമായ സ്ഥലംമാറ്റം റദ്ദാക്കണം: എൻജിഒ അസോസിയേഷൻ
1460118
Thursday, October 10, 2024 12:37 AM IST
കട്ടപ്പന: ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിയിരിക്കുന്ന അന്യായമായസ്ഥലം മാറ്റങ്ങൾ റദ്ദു ചെയ്യണമെന്ന് കേരള എൻജിഒ അസോസിയേഷൻ കട്ടപ്പന ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
കട്ടപ്പന ട്രൈബൽ സ്കൂളിലെ എൻജിഒ അസോസിയേഷൻ അംഗങ്ങളെ തെരഞ്ഞുപിടിച്ച് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഇറക്കിയിരിക്കുന്ന സ്ഥമാറ്റ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണ്. കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിൽ നിന്ന് ചട്ടവിരുദ്ധമായി സ്ഥലംമാറ്റപ്പെട്ട പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വനിതാ ജീവനക്കാരിയെ യാത്രാ - താമസ സൗകര്യങ്ങൾ ില്ലാത്ത കട്ടപ്പനയിൽനിന്നു 41 കിലോമീറ്റർ ദൂരയുള്ള സ്ഥലത്തേയ്ക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
ഉത്തരവു പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷിതമായും വ്യവസ്ഥാപിതമായും ജോലി ചെയ്യുവാൻ അവസര മുണ്ടാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അസോസിയേഷൻ യോഗം മുന്നറിയിപ്പു നൽകി. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത്, ബ്രാഞ്ച് പ്രസിഡന്റ് ജയ്സണ് സി. ജോണ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ബിനോയി, ബ്രാഞ്ച് സെക്രട്ടറി എം. ഉല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു.