കാഞ്ചിയാറിൽ വാഹനാപകടം
1460543
Friday, October 11, 2024 6:22 AM IST
കട്ടപ്പന: കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടം. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം ഉണ്ടായത്. ഹൈവേയിൽ കാഞ്ചിയാർ പാലാക്കടക്കും ലബ്ബക്കടക്കും ഇടയിൽ കാറും പിക്അപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ കാർ ഡ്രൈവറെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.