ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് തൊടുപുഴയിൽ വരവേൽപ്പ്
1465992
Sunday, November 3, 2024 4:23 AM IST
തൊടുപുഴ: സംസ്ഥാന സ്കൂൾ ഒളിന്പിക്സിന്റെ ഭാഗമായുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് ജില്ലയിൽ ഉജ്വല സ്വീകരണം നൽകി. മുഖ്യമന്ത്രിയിൽനിന്നു മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങിയ സ്വർണക്കപ്പ് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചാണ് തൊടുപുഴയിലെത്തിയത്.
ജില്ല എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടി.കെ. ജയശ്രീ ഏറ്റുവാങ്ങി. തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോൾ, തൊടുപുഴ എസ്എച്ച്ഒ മഹേഷ്കുമാർ, ഹെഡ്മാസ്റ്റർ ടി.എൽ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.