ഇടുക്കി ഗവ. നഴ്സിംഗ് വിദ്യാർഥികളുടെ രണ്ടാം ബാച്ച് പ്രവേശനോത്സവം
1466717
Tuesday, November 5, 2024 7:26 AM IST
ചെറുതോണി: ഇടുക്കി ഗവ. നഴ്സിംഗ് കോളജിൽ രണ്ടാമത് നഴ്സിംഗ് ബാച്ചിന്റെ പ്രവേശനോത്സവം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.
നഴ്സിംഗ് കോളജ് പിടിഎ പ്രസിഡന്റ് വി.എം. കാസിം അധ്യക്ഷത വഹിച്ചു. ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടോമി മാപ്പലകയിൽ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ വി.എ. സുലോചന, പിടിഎ വൈസ് പ്രസിഡന്റ് നീതു ബാബുരാജ് എന്നിവർ പ്രസംഗിച്ചു.