കാനറ ബാങ്ക് നെടുങ്കണ്ടം ശാഖ പ്രവർത്തനമാരംഭിച്ചു
1466718
Tuesday, November 5, 2024 7:26 AM IST
നെടുങ്കണ്ടം: കാനറ ബാങ്കിന്റെ നെടുങ്കണ്ടം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടയം റീജിയന്റെ കീഴിലെ 51 -ാമത്തെ ശാഖയാണ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം രാമപുരം ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശാഖയുടെ ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ നിര്‍വഹിച്ചു. കാനറ ബാങ്ക് കോട്ടയം റീജണല്‍ ഹെഡ് അജയ് പ്രകാശ്, ബ്രാഞ്ച് മാനേജര്‍ എസ്. മുകിലന് എന്നിവർ പങ്കെടുത്തു.