കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
1466720
Tuesday, November 5, 2024 7:26 AM IST
വണ്ടിപ്പെരിയാർ: ടൗണിനോട് ചേർന്നുള്ള അസംപ്ഷൻ ദേവാലയത്തിന്റെ കുരിശടിക്ക് മുന്നിലുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. പോലീസ് നടത്തിയ തെരച്ചിലിൽ വണ്ടിപ്പെരിയാർ മഞ്ചുമാല അരുൺ ഭവനിൽ ആനന്ദകുമാർ (36) പിടിയിലായി.
മദ്യം വാങ്ങാൻ പണമില്ലാതെ വന്നതോടെയാണ് മോഷണം നടത്തിയതെന്ന് ഇയാൾ പോലീസിനു മൊഴി നൽകി. ഇയാൾ കാണിക്കവഞ്ചിയിൽനിന്ന് അപഹരിച്ച 1100 രൂപ പോലീസ് കണ്ടെടുത്തു.