സിഎച്ച്ആർ: യൂത്ത് കോൺ. സമരം അവസാനിച്ചു
1466928
Wednesday, November 6, 2024 4:11 AM IST
കട്ടപ്പന: സിഎച്ച്ആർ വിഷയത്തിൽ യൂത്ത് കോൺഗ്രസ് കട്ടപ്പനയിൽ നടത്തിയ 24 മണിക്കൂർ നിരാഹാര സമരം അവസാനിച്ചു.
സിഎച്ച്ആർ വിഷയത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നിരാഹാര സമരം നടത്തിയത്. എഐസിസി അംഗം അഡ്വ. ഇ.എം. അഗസ്തി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ ഫ്രാൻസിസ് ദേവസ്യക്ക് നാരങ്ങാനീര് നൽകി നിരാഹാരസമരം അവസാനിപ്പിച്ചു.
തോമസ് രാജൻ, ജോബിൻ മാത്യു, അഡ്വ. പി.ജെ. ജോമോൻ, ജോബി സി. ജോയി, സോയ്മോൻ സണ്ണി, ജോർജ് ജോസഫ് പടവൻ, അർജുനൻ, ബിജോ മാണി തുടങ്ങിയവർ പ്രസംഗിച്ചു.