കാറിൽ യുവാക്കളുടെ സാഹസിക യാത്ര; പിടി വീഴും
1496404
Saturday, January 18, 2025 11:53 PM IST
നെടുങ്കണ്ടം: ഓടുന്ന കാറിൽ വിനോദസഞ്ചാരികളുടെ സാഹസിക യാത്ര. ഉടുമ്പന്‍ചോല കല്ലുപാലം- ആനക്കല്ല് റോഡിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
തെലങ്കാന രജിസ്ട്രേഷന് ഉള്ള വാഹനത്തിന്റെ ഇരുവശങ്ങളിലെ ഡോറില്‍നിന്നു പുറത്തേക്ക് ഇരുന്നാണ് നാലു യുവാക്കള്‍ സാഹസികമായി യാത്ര ചെയ്തത്.
പിന്നാലെ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ഉടുമ്പന്‍ചോല പോലീസും മോട്ടോര്‍ വാഹനവകുപ്പും അറിയിച്ചു.