തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസി പാസിംഗ് ഔട്ട് പരേഡ്
1511454
Wednesday, February 5, 2025 11:06 PM IST
ചെറുതോണി: തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസി പാസിംഗ് ഔട്ട് പരേഡ് നടത്തി. എൻസിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സല്യൂട്ട് സ്വീകരിച്ചു. പരേഡിനു ശേഷം നടന്ന പൊതുസമ്മേളനം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഡോ. ജോസ് മാറാട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സാബു കുര്യൻ, ഹെഡ്മാസ്റ്റർ മധു കെ. ജെയിംസ്, പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം, ആർമി ഓഫീസർമാരായ ഹവിൽദാർമാരായ അഭിലാഷ് കുറുപ്പ്, നന്ദൻ സിംഗ്, എൻസിസി ഓഫീസർ ലെഫ്. സുനിൽ കെ. അഗസ്റ്റിൻ പ്രസംഗിച്ചു.
പാസിംഗ് ഔട്ട് പരേഡിൽ ആർമി പരേഡിലുള്ള 'ദേ ചൽ ധീരേചൽ ' തുടങ്ങിയപരേഡിനങ്ങളും നടന്നു. തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെഎൻസിസി കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ ഓണവണ്ടി, നിർധനരായ ആളുകൾക്ക് ഓണക്കിറ്റ് വിതരണം, ഇടുക്കി മെഡിക്കൽ കോളജിൻ്റെ പരിസരം വൃത്തിയാക്കൽ, വയനാട് ദുരിതാശ്വാസനിധിയിലേക്കു പണം നൽകൽ, ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തനം, ലഹരിക്കെതിരേ സൈക്കിൾ റാലി, ജൈവ പച്ചക്കറി തോട്ടം, നദികളും റോഡുകളും വൃത്തിയാക്കൽ തുടങ്ങിയ 81 ഓളം പ്രവർത്തനങ്ങൾ നടപ്പിലാക്കി.
പാസിംഗ് ഔട്ട് പരേഡിൽ ജൂനിയർ അണ്ടർ ഓഫീസർ ഷാരോൺ ഷാജി, പരേഡ് കമാൻഡറായ സീനിയർ അണ്ടർ ഓഫീസർ വിപിൻ കെ. തോമസ്, സിക്യുഎംഎസ് അഭിനന്ദ് ഷാജി, ജൂനിയർ അണ്ടർ ഓഫീസർ പി.എസ്. ഭദ്ര, സർജന്റുമാരായ ദിയ ബെന്നി, മരിയ ജോർജ്, കാർത്തിക, ജിൽബിൻ, ദേവിക അനീഷ് , കെ.വി. ആൽവിൻ, പ്രണവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.