കാഡ്സ് കർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു
1549535
Tuesday, May 13, 2025 5:21 PM IST
തൊടുപുഴ: കാഡ്സ് ഗ്രീൻ ഫെസ്റ്റിനോട് അനുബന്ധിച്ച് കാർഷിക മേഖലയിലെ വിവിധ തലങ്ങളിലുള്ള മികച്ച കർഷകർക്ക് അവാർഡുകൾ നൽകും. സമ്മിശ്ര ജൈവകൃഷി രീതിയിലൂടെ മികച്ച നേട്ടം കൈവരിക്കുന്ന കർഷകർക്ക് ജൈവശ്രീ അവാർഡ് നൽകും.
10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കുറഞ്ഞത് ഒരേക്കർ സ്ഥലമുള്ള കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലെ കർഷകരെയാണ് അവാർഡിന് പരിഗണിക്കുന്നത്. ജൈവപരിപാലന മുറകൾക്കൊപ്പം കൃഷിയിൽനിന്നുള്ള വരുമാനംകൂടി അവാർഡിന് മുഖ്യ വിഷയമായിരിക്കും.
കൃഷിയിൽനിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്ന് ഏക്കറിൽ താഴെ സമ്മിശ്ര കൃഷി ചെയ്യുന്ന കർഷകന് മകരശ്രീ അവാർഡ്, മികച്ച പച്ചക്കറി കർഷകന് ഹരിതശ്രീ അവാർഡ്, സംഘടിത മേഖലയിലെ മികച്ച കർഷക തൊഴിലാളിക്ക് അധ്വാനശ്രീ അവാർഡ്, മികച്ച പൂന്തോട്ടത്തിന് ഉദ്യാനശ്രീ അവാർഡ്, മികച്ച നെൽക്കർഷകന് കർത്യാര്യൻ അവാർഡ്, പച്ചകുടുക്ക പദ്ധതിയിലൂടെ മികവ് തെളിയിച്ച ബാലകർഷകന് പച്ചകുടുക്ക അവാർഡ് എന്നി പുരസ്കാരങ്ങളും നൽകും. അപേക്ഷകൾ 20നു മുന്പായി കാഡ്സ്, കാഞ്ഞിരമറ്റം ബൈപാസ് റോഡ് ,തൊടുപുഴ 685584 എന്ന വിലാസത്തിലോ 8078210717 എന്ന വാട്സ്ആപ്പ് നന്പറിലോ [email protected] എന്ന ഇ-മെയിലിലോ കാഡ്സ് ഓഫീസിൽ നേരിട്ടോ നൽകണം.