ഗ്യാപ്പ് റോഡ് യാത്രാ നിരോധനം നീക്കി
1549550
Tuesday, May 13, 2025 5:35 PM IST
ഇടുക്കി: കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയ മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലേക്ക് വീണ കല്ലും മണ്ണും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നീക്കുകയും നിലവിൽ മഴ മാറി നിൽക്കുന്ന സാഹചര്യത്തിലുമാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.
കൂടുതൽ കല്ലുകൾ താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തിങ്കളാഴ്ച കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചത്.