ഫുട്ബോൾ ടൂർണമെന്റ് നടത്തി
1549554
Tuesday, May 13, 2025 5:35 PM IST
കാഞ്ഞാർ: ലഹരി വിരുദ്ധ കാന്പയിനിന്റെ ഭാഗമായി കിക്ക് ഡ്രഗ്സ് എന്ന മുദ്രാവാക്യമുയർത്തി കുടയത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും സമ്മാനം നൽകി.
മത്സരത്തിൽ യുവ എഫ്സി വണ്ണപ്പുറം ഒന്നാം സ്ഥാനവും പോസ്റ്റൽ ബോയ്സ് രണ്ടാം സ്ഥാനവും നേടി. മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിം കുട്ടി, പഞ്ചായത്തംഗം എൻ.ജെ ജോസഫ്, സോക്കർ അക്കാദമി ഭാരവാഹികളായ സബിത്ത്, ടി.എസ്.ഇസഹാക്ക്, എം.എം. സിറാജ്, ജലീൽ സെയ്തുമുഹമ്മദ്, ടി.എസ്. സിറാജ് എന്നിവർ പ്രസംഗിച്ചു.