പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
1549558
Tuesday, May 13, 2025 5:35 PM IST
ഉപ്പുതറ: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. നെടുങ്കണ്ടം പച്ചടി തെങ്ങുവിളയിൽ ബിനു ജയിംസിന്റെ മകൻ ജസ്വിൻ (19) ആണ് മരിച്ചത്.
ആലടി വളവിന് താഴെ ഒരപ്പാങ്കുഴി കയത്തിൽ ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് അപകടം. കട്ടപ്പന സീമാസ് മാർക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജസ്വിൻ.
ജസ്വിനൊപ്പമുണ്ടായിരുന്ന ബിബിൻസന്റെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് കയത്തിൽനിന്ന് ജസ്വിനെ മുങ്ങിയെടുത്തത്. വിവരമറിഞ്ഞ് ഉപ്പുതറ പോലീസും സ്ഥലത്തെത്തി.
കാൽ വഴുതി കയത്തിൽ വീണതാവാം എന്നാണ് നിഗമനം. വീഴ്ചയിൽ പാറയിടുക്കിൽ ഉടക്കിനിന്ന നിലയിലാണ് ജസ്വിനെ കണ്ടെത്തിയത്. ഉടൻതന്നെ ഉപ്പുതറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭരിച്ചിരുന്നു. അമ്മ ഷാന്റി . സഹോദരൻ റ്റെസ്വിൻ.