ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി നി​ല​ച്ചു; ഇ​രു​ട്ടി​ൽ ത​ട്ടി​വീ​ണ് കു​ട്ടി​ക്ക് പ​രി​ക്ക്
Tuesday, April 16, 2019 10:07 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വൈ​ദ്യു​തി ഇ​ല്ലാ​തെ രോ​ഗി​ക​ൾ ഒ​രു​മ​ണി​ക്കൂ​റോ​ളം ഇ​രു​ട്ടി​ൽ ത​പ്പി. ഇ​തി​നി​ടെ ഇ​രു​ട്ടി​ൽ ത​ട്ടി​വീ​ണ് പി​ഞ്ചു​കു​ട്ടി​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.
ഒ​പി വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന മു​പ്പ​തോ​ളം പേ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ഇ​രു​ട്ടി​നി​ടെ വീ​ണു​പോ​യ കു​ട്ടി​യെ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ത​പ്പി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പു​രി​ക​ത്തോ​ടു​ചേ​ർ​ന്ന് മു​റി​വു​പ​റ്റി.
എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ​പോ​ലു​മി​ല്ലാ​തി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ രോ​ഗി​ക​ൾ​ത​ന്നെ മെ​ഴു​കു​തി​രി വാ​ങ്ങി ക​ത്തി​ച്ച് വെ​ളി​ച്ചം ന​ൽ​കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രൊ​ന്നും ത​ക്ക​സ​മ​യ​ത്ത് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ച്ചി​ല്ല.
ഒ​രു​മാ​സം​മു​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്ത ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ജ​ന​റേ​റ്റ​റ​ട​ക്ക​മു​ള്ള ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും അ​ധി​കൃ​ത​ർ ചെ​യ്തി​ട്ടി​ല്ല.
പ​ഴ​യ ബ്ലോ​ക്കി​ലു​ള്ള ജ​ന​റേ​റ്റ​റും പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല.