വി​ഷു​ദി​ന​ത്തി​ൽ ഹ​യ​റിം​ഗ് സെ​ന്‍റ​ർ അം​ഗ​ങ്ങ​ൾ പ​ട്ടി​ണി​സ​മ​രം ന​ട​ത്തി
Tuesday, April 16, 2019 10:07 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ന് പ​ന്ത​ൽ നി​ർ​മി​ച്ച​വ​ർ​ക്ക് വാ​ട​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹ​യ​റിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് പ​ന്ത​ൽ​കെ​ട്ടി പ​ട്ടി​ണി​സ​മ​രം ന​ട​ത്തി. മാ​ർ​ച്ച് ര​ണ്ടി​ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​നാ​യാ​ണ് മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ ര​മേ​ശ് ഇ​വി​ടെ സ്റ്റേ​ജ്, പ​ന്ത​ൽ, ക​സേ​ര മു​ത​ലാ​യ​വ ക്ര​മീ​ക​രി​ച്ച​ത്. ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ കെ.​കെ. ഷൈ​ല​ജ​യും എം.​എം മ​ണി​യും ഉ​ൾ​പ്പ​ടെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ന്ത​ൽ നി​ർ​മി​ച്ച ഇ​ന​ത്തി​ൽ രാ​ഹു​ലി​ന് 17000 രൂ​പ ല​ഭി​ക്കാ​നു​ണ്ട്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​നും ത​മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് തു​ക ല​ഭി​ക്കാ​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ല​ത​വ​ണ ആ​ശു​പ​ത്രി​യി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും തു​ക ല​ഭി​ച്ചി​ല്ല.
ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ന​ൽ​കി​യ ചെ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ​പ്പി​ടാ​തെ വ​ലി​ച്ചു​കീ​റി ക​ള​ഞ്ഞ​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യാ​ണ് പ​ന്ത​ൽ നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടി​ട്ടും പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ പ​ന്ത​ലു​ട​മ അ​സോ​സി​യേ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​യ​റിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് വി​ഷു​ദി​ന​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ പ​ന്ത​ൽ​കെ​ട്ടി പ​ട്ടി​ണി സ​മ​രം ന​ട​ത്തി​യ​ത്.
സ​മ​ര​ത്തി​ന് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​എ​ൻ. മോ​ഹ​ന​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ന​വാ​സ് തൂ​ക്കു​പാ​ലം, രാ​ഹു​ൽ ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.