കു​ടി​വെ​ള്ള​ം പെ​രു​വ​ഴി​യി​ൽ; ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ
Tuesday, April 16, 2019 10:07 PM IST
ചെ​റു​തോ​ണി: കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ടെ​ങ്ങും ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​വ​രു​ടെ പ​തി​വു​രീ​തി​ക്ക് മാ​റ്റം​വ​രു​ത്താ​ൻ ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​വും റോ​ഡി​ലൂ​ടെ ഒ​ഴു​ക്കി​ക​ള​യു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ്.
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും പ​ന്പു​ചെ​യ്ത് ശു​ദ്ധീ​ക​രി​ച്ച് ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ സം​ഭ​ര​ണി​ക​ളി​ലെ​ത്തി​ച്ചാ​ണ് പൈ​നാ​വ് വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ടി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​പ്ര​കാ​രം വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം​ചെ​യ്യേ​ണ്ട കു​ടി​വെ​ള്ള​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും അ​നാ​സ്ഥ​മൂ​ലം പെ​രു​വ​ഴി​യി​ൽ ഒ​ഴു​കി ന​ഷ്ട​പ്പെ​ടു​ന്ന​ത്.
കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് ജ​ല​മെ​ത്തി​ക്കാ​ൻ ജ​ല​വി​ത​ര​ണ വ​കു​പ്പി​നാ​കു​ന്നി​ല്ല. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ പാ​ഴാ​കു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷം​ക​വ​ല​യി​ൽ​നി​ന്നും ഭൂ​മി​യാം​കു​ളം​വ​രെ 800 മീ​റ്റ​ർ ദൂ​ര​ത്തി​നി​ടെ നാ​ലു​സ്ഥ​ല​ത്താ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. നാ​ട്ടു​കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക​രാ​റു​കാ​രോ​ടും പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കി​യാ​ൽ തൊ​ട്ട​ടു​ത്തു​ത​ന്നെ ഉ​ട​നെ പൊ​ട്ടും. ഇ​താ​ണ് കേ​ടാ​കു​ന്ന പൈ​പ്പ് ന​ന്നാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച​താ​ണ് പൈ​പ്പ്. നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന പ​രാ​തി അ​ന്നു​മു​ത​ലെ​യു​ള്ള​താ​ണ്.
പെ​രു​വ​ഴി​യി​ലൂ​ടെ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്പോ​ഴും ജ​ന​ങ്ങ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി​കൂ​ടാ​തെ വെ​ള്ളം എ​ടു​ത്താ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.
എ​ത്ര​യും​വേ​ഗം കു​ടി​വെ​ള്ളം ന​ശി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യി കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.