വി​ശു​ദ്ധ വാ​രാ​ച​ര​ണം
Tuesday, April 16, 2019 10:11 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പെ​സ​ഹാ​വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി. ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ വാ​യ​ന, കു​രി​ശു​മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, പു​ത്ത​ൻ തീ, ​വെ​ള്ളം വെ​ഞ്ചി​രി​പ്പ്, ഉ​യി​ർ​പ്പു​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.45-ന് ​ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ സി​എം​ഐ, അ​സി. വി​കാ​രി ഫാ. ​ജോ​ബി​ൻ ഒ​ഴാ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
രാ​ജാ​ക്കാ​ട്: ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങി. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ 6.30 വ​രെ കു​ന്പ​സാ​രം. പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, സ​ന്ദേ​ശം - ഫാ. ​ആ​ന​ന്ദ് പ​ള്ളി​വാ​തു​ക്ക​ൽ, 9.30 വ​രെ ദി​വ്യ​കാ​രൂ​ണ്യ ആ​രാ​ധ​ന. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30-ന് ​പീ​ഡാ​നു​ഭ​വ വാ​യ​ന, ദു:​ഖ​വെ​ള്ളി സ​ന്ദേ​ശം - ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ, പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം. ശ​നി​യാ​ഴ്ച രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ വെ​ള്ളം വെ​ഞ്ച​രി​പ്പ്, രാ​ത്രി 10 ന് ​ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, അ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബ്ബാ​ന, ഈ​സ്റ്റ​ർ സ​ന്ദേ​ശം - മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്. രാ​വി​ലെ ഏ​ഴി​ന് രാ​ജാ​ക്കാ​ട് പ​ള്ളി​യി​ലും മു​ല്ല​ക്കാ​നം, ഞെ​രി​പ്പാ​ലം ക​പ്പേ​ള​ക​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കു​മെ​ന്ന് പ്രോ-​വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ അ​റി​യി​ച്ചു.