ലേഡീസ് സെന്‍റർ കത്തിനശിച്ചു
Tuesday, April 16, 2019 10:11 PM IST
കു​മ​ളി: ലേ​ഡീ​സ് സെ​ന്‍റ​ർ ക​ത്തി​ന​ശി​ച്ചു. വ​ണ്ട​ൻ​മേ​ട് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​പ്രീം ലേ​ഡീ​സ് സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ള​വു​മാ​യി എ​ത്തി​യ ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്നും വെ​ള്ളം ചീ​റ്റി​ച്ച് ആ​റോ​ടെ നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചു. ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.
വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി ഷെ​ഫീ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം.

അ​ഭി​ഭാ​ഷ​ക സ്ക്വാ​ഡ്

ക​ട്ട​പ്പ​ന: ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ക​ട്ട​പ്പ​ന യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജോ​യ്സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. ഭ​വ​ന സ​ന്ദ​ർ​ശ​നം, കു​ടും​ബ​യോ​ഗ​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.വി.​എ​സ്. ദീ​പു - ക​ണ്‍​വീ​ന​ർ, ജീ​ൻ കു​ര്യാ​ക്കോ​സ് - ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.