കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്നും വെ​ള്ളം മോ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി
Tuesday, April 16, 2019 10:11 PM IST
നെ​ടു​ങ്ക​ണ്ടം: കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നും കൃ​ഷി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം മോ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. ഗു​ണ​ഭോ​ക്താ​ക്ക​ൾ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ പ​ത്തി​നി​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 28 വീ​ട്ടു​കാ​ർ​ക്കാ​യി നി​ർ​മ്മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ഏ​ല​ത്തോ​ട്ടം ന​ന​യ്ക്കു​ന്ന​തി​നാ​യി വെ​ള്ളം മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.
മേ​ഖ​ല​യി​ൽ 1980-ൽ ​വാ​ട്ട​ർ അ​തോ​റി​റ്റി കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​യി നി​ർ​മി​ച്ച കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്താ​ണ് പു​തി​യ പ​ദ്ധ​തി മൂ​ന്നു​ല​ക്ഷം രൂ​പ മു​ട​ക്കി പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ൾ ന​ശി​ച്ച​തോ​ടെ കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​കു​ള​ത്തി​ൽ നി​ന്നും വെ​ള്ളം പ​ന്പ് ചെ​യ്ത് ടാ​ങ്കി​ൽ എ​ത്തി​ച്ച​ശേ​ഷം 28 വീ​ടു​ക​ളി​ൽ വെ​ള്ളം ന​ൽ​കി​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം പ​ന്പ് ചെ​യ്തി​ട്ടും ടാ​ങ്കി​ൽ എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശേ​ധ​ന​യി​ലാ​ണ് ടാ​ങ്കി​ലേ​ക്ക് പോ​കു​ന്ന ഹോ​സ് മു​റി​ച്ച് ഇ​വി​ടെ​നി​ന്നും ഹോ​സ് ക​ണ​ക്ട് ചെ​യ്ത് സ്വ​കാ​ര്യ ​വ്യ​ക്തി ഏ​ല​ത്തോ​ട്ടം ന​ന​യ്ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
മൂ​ന്നു​മാ​സം മു​ന്പാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് കു​ടി​വെ​ള്ള​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.
കു​ടി​വെ​ള്ള പൈ​പ്പ് മു​റി​ച്ച് വെ​ള്ളം മോ​ഷ്ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​യും ഇ​തു അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രി​ഫാ അ​യൂ​ബ് പ​റ​ഞ്ഞു.