പു​ഴ​യി​ൽ വീ​ണ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; സം​സ്കാ​രം ന​ട​ത്തി
Tuesday, April 16, 2019 10:11 PM IST
അ​റ​ക്കു​ളം: മൂ​ന്നു​ങ്ക​വ​യ​ൽ പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ൽ വീ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി .കാ​ഞ്ഞാ​റി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത് .ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പൂ​ച്ച​പ്ര ദേ​വ​രു​പാ​റ മ​രു​താ​നി​ക്ക​ൽ സ​ന്തോ​ഷി​നെ​യാ​ണ്(42) ശ​നി​യാ​ഴ്ച 11ഓ​ടെ മൂ​ന്നു​ങ്ക​വ​യ​ൽ പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ൽ വീ​ണ് കാ​ണാ​താ​യ​ത്.
മ​ദ്യ​പി​ച്ചു കൊ​ണ്ടി​രു​ന്ന സം​ഘ​ത്തെ തി​ര​ക്കി​യെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് അ​തി​വേ​ഗം പാ​ലം ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പു​ഴ​യി​ൽ വീ​ണ​താ​ണ് എ​ന്ന അ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. അ​റ​ക്കു​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് പു​ഴ​യി​ൽ നി​ന്ന് ഒ​രാ​ൾ കൈ​പൊ​ക്കി കാ​ണി​ക്കു​ന്ന​തു ക​ണ്ട​താ​യി ഇ​വി​ടെ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഇ​യാ​ൾ പു​ഴ​യി​ൽ വീ​ണ സ്ഥ​ലം മു​ത​ൽ കു​ട​യ​ത്തൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തൊ​ടു​പു​ഴ​യി​ൽ നി​ന്നെ​ത്തി​യ സ്ക്യു​ബാ ടീം , ​കാ​ഞ്ഞാ​ർ പോ​ലീ​സ്, മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സ് നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ന്നി​രു​ന്നു.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ മൃ​ത​ദേ​ഹം ഒ​ഴു​കി വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. പോ​ലി​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ദേ​വ​രു​പാ​റ​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ ബി​ന്ദു. മ​ക്ക​ൾ: സെ​ന്തി​ൽ, ദേ​വി​ക.