തൊ​ണ്ടി​ക്കു​ഴ സ്കൂ​ളി​ലും അ​ങ്ക​ണ​വാ​ടി​യി​ലും മോ​ഷ​ണം
Tuesday, April 16, 2019 10:11 PM IST
തൊ​ടു​പു​ഴ: തൊ​ണ്ടി​ക്കു​ഴ ഗ​വ. സ്കൂ​ളി​ലും സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലും മോ​ഷ​ണം. ര​ണ്ടു മാ​സ​ത്തി​നി​ടെ അ​ഞ്ചാ​മ​ത്തെ ക​വ​ർ​ച്ച​യാ​ണ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന​ത്. ര​ണ്ടി​ട​ത്തും അ​ടു​ക്ക​ള​യു​ടെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ത​ന്നെ​യു​ള്ള അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്.
അ​ങ്ക​ണ​വാ​ടി​യു​ടെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് ഒ​ൻ​പ​തു കി​ലോ ക​ട​ല, 4.5 കി​ലോ പ​യ​ർ, ര​ണ്ടു കി​ലോ ശ​ർ​ക്ക​ര, ഗ്യാ​സ് അ​ടു​പ്പി​ന്‍റെ ര​ണ്ട് ബ​ർ​ണ​ർ എ​ന്നി​വ മോ​ഷ്ടി​ച്ചു. അ​ങ്ക​ണ​വാ​ടി​യു​ടെ ഗെ​യി​റ്റ് ക​ഴി​ഞ്ഞ ആ​ഴ്ച സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ആ​ണ് അ​ങ്ക​ണ​വാ​ടി അ​ട​ച്ച​ത്.
അ​വ​ധി ക​ഴി​ഞ്ഞ് ഇ​ന്ന​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി കാ​ണു​ന്ന​ത്. സ്കൂ​ളി​ന്‍റെ അ​ടു​ക്ക​ള​യും ത​ക​ർ​ത്ത് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​യ​റി​യെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ല. സ്കൂ​ൾ അ​ട​ച്ച സ​മ​യ​ത്ത് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ അ​ധ്യാ​പ​ക​ർ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
ഏ​ഴാം ക്ലാ​സി​ന്‍റെ ഭി​ത്തി തു​ര​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദും സ്ഥ​ല​ത്തെ​ത്തി.