തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ആ​വേ​ശ​മാ​യി ഡീ​ൻ
Tuesday, April 16, 2019 10:13 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യു​ടെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം.
പൊ​രി​വെ​യി​ലി​ലും അ​ണ​മു​റി​യാ​ത്ത ആ​വേ​ശം പ​ക​ർ​ന്ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ത്തു നി​ന്ന​ത്. രാ​വി​ലെ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ള പ്ര​യി​ൽ നി​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, എ​സ്. അ​ശോ​ക​ൻ, ജോ​യി തോ​മ​സ്, പ്ര​ഫ. എം.​ജെ ജേ​ക്ക​ബ്, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, എ.​പി. ഉ​സ്മാ​ൻ , എ​ൻ.​ഐ. ബെ​ന്നി, എം. ​മോ​നി​ച്ച​ൻ, പി.​എ​ൻ. സീ​തി, ജോ​സി ജേ​ക്ക​ബ്, ജോ​ണി കു​ള​ന്പി​ള്ളി, ഷാ​ജി കാ​ഞ്ഞ മ​ല, കെ.​കെ. മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കു​ട​യ​ത്തു​ർ, അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം, ഉ​ടു​ന്പ​ന്നൂ​ർ, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വ​ണ്ണ​പ്പു​റം ടൗ​ണി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

ഇ​ന്ന്
ദേ​വി​കു​ള​ത്ത്

ദേ​വി​കു​ളം: ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​ന​ക്കു​ള​ത്തു നി​ന്നും തു​ട​ങ്ങി മാ​ങ്കു​ളം, കു​രി​ശു​പാ​റ, ക​ല്ലാ​ർ, ര​ണ്ടാം​മൈ​ൽ, പ​ള്ളി​വാ​സ​ൽ, കു​ഞ്ചി​ത്ത​ണ്ണി, 20 ഏ​ക്ക​ർ, ഡി ​ക​ന്പ​നി, സൊ​സൈ​റ്റി മേ​ട്,ബൈ​സ​ണ്‍​വാ​ലി, മു​ട്ടു​കാ​ട്ട്, കൊ​ച്ചു​പ്പ്, എ​ല്ല​ക്ക​ൽ, ഈ​ട്ടി സി​റ്റി, മു​തു​വാ​ൻ കു​ടി, കു​ത്തു​പാ​റ , വെ​ള്ള​ത്തൂ​വ​ൽ, ശ​ല്യം​പാ​റ, ക​ല്ലാ​ർ​കു​ട്ടി, 1000 ഏ​ക്ക​ർ, 200 ഏ​ക്ക​ർ, മെ​ഴു​കും​ചാ​ൽ, 10 മൈ​ൽ ,പ​ടി​ക്ക​പ്പ്, ഇ​രു​ന്പു​പാ​ലം, മ​ച്ചി​പ്ലാ​വ്, മ​ച്ചി​പ്ലാ​വ് പോ​സ്റ്റ് ഓ​ഫീ​സ്, ചാ​റ്റു​പാ​റ, അ​ടി​മാ​ലി, കു​ന്പ​ൻ​പാ​റ, നാ​യി​ക്കു​ന്ന്, ആ​ന​വി​ര​ട്ടി, തോ​ക്കു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും
വൈ​കുന്നേരം ആ​ന​ച്ചാ​ലിൽ പര്യടനം സ​മാ​പി​ക്കും.