ഫോ​റം ഫോ​ർ ഡെ​മോ​ക്ര​സി​യു​ടെ പി​ന്തു​ണ ഡീ​ൻ കു​ര്യാ​ക്കോ​സി​ന്
Tuesday, April 16, 2019 10:13 PM IST
തൊ​ടു​പു​ഴ: ഫോ​റം ഫോ​ർ ഡെ​മോ​ക്ര​സി​യു​ടെ പി​ന്തു​ണ ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​നു ന​ൽ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​
ജ​നാ​ധി​പ​ത്യം,മ​ത​നി​ര​പേ​ക്ഷ​ത, സാ​മൂ​ഹ്യ​നീ​തി എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു വേ​റി​ട്ട് സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​ന​യാ​ണ് ഫോ​റം ഫോ​ർ ഡെ​മോ​ക്ര​സി​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
രാ​ജ്യ​ത്ത് ആ​ർ​എ​സ്എ​സ് നി​യ​ന്ത്രി​ക്കു​ന്ന ബി​ജെ​പി ഭ​ര​ണം വ​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യ ഭ​ര​ണ​ഘ​ട​ന​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളാ​യ സു​പ്രീം​കോ​ട​തി, റി​സ​ർ​വ് ബാ​ങ്ക്,തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്നി​വ​യെ​ല്ലാം അ​ട്ടി​മ​റി ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. മ​തേ​ത​ര​ത്വ​വും സാ​മൂ​ഹ്യ​നീ​തി​യും വെ​ല്ലു​വി​ളി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നു കേ​ര​ള​ത്തി​ൽ​നി​ന്നു മ​ൽ​സ​രി​ക്കു​ന്ന എ​ല്ലാ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ടു​ക്കി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സംഘടന പ്ര​സി​ഡ​ന്‍റ് പി.​എം.​മാ​നു​വ​ൽ,ഡോ.​ടി.​എ.​ബാ​ബു,എം.​സി.​മാ​ത്യു,ഡി.​ശ​ശി​ധ​ര​ൻ,ടി.​എ​ൻ.​സു​നി​ൽ,ഷാ​ജ​ൻ ചാ​ണ്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.