തോ​ട്ടം മേ​ഖ​ല​യെ ഇ​ള​ക്കി മ​റി​ച്ച് ബി​ജു കൃ​ഷ്ണ​ന്‍റെ പ​ര്യ​ട​നം
Tuesday, April 16, 2019 10:13 PM IST
ഇ​ടു​ക്കി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​ന്‍റെ ര​ണ്ടാം ദി​വ​സ​ത്തെ പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം ഇ​ന്ന​ലെ രാ​വി​ലെ വ​ട​ക്കേ​മ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ളു​ന്തി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച മൂ​ലം അ​ട​ച്ചു പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന തേ​യി​ല ഫാ​ക്ട​റി​ക​ളും അ​തു​മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളു​ക​ളും ഏ​റെ​യു​ള്ള മ​ണ്ഡ​ല​മാ​ണ് പീ​രു​മേ​ട്. എ​ന്നാ​ൽ ഇ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നോ അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ക്കു​വാ​നോ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല.
ഇ​ങ്ങ​നെ നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യി പെ​രു​മാ​റു​ന്ന ഒ​രു സ​ർ​ക്കാ​രി​നോ അ​തി​ന്‍റെ പി​ൻ​തു​ട​ർ​ച്ച​ക്കാ​രാ​യ ജ​ന​പ്ര​ധി​നി​ധി​ക​ൾ​ക്കോ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നോ അ​തി​നു പ​രി​ഹാ​രം കാ​ണാ​നോ ക​ഴി​യി​ല്ലെ​ന്ന് ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച ബി​ജു കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഷാ​ജി നെ​ല്ലി​പ്പ​റ​ന്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജേ​ന്ദ്ര​ലാ​ൽ ദ​ത്ത്,സ​ന്തോ​ഷ് കു​മാ​ർ,പി.​പി .സാ​നു,കെ.​എ​ൻ.​ഗീ​താ​കു​മാ​രി,ജ​യ​ക​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.