ഡീ​ൻ കു​ര്യാ​ക്കോ​സി​ന് വി​ശ്വ​ക​ർ​മ​ജരുടെ പി​ന്തു​ണ
Tuesday, April 16, 2019 10:13 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ശ്വ​ക​ർ​മജരുടെ ഏ​കോ​പ​ന സ​മി​തി തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന ത​ല​ത്തി​ൽ​ഇ​തു​സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.
കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ, അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ, വി​ശ്വ​ക​ർ​മ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് സം​യു​ക്ത​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.
യോ​ഗ​ത്തി​ൽ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, എം.​പി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ. ശി​വ​ൻ, കെ.​കെ. ഹ​രി, എ.​കെ. വി​ജ​യ​നാ​ഥ്, മു​ര​ളി ത​കി​ടി​യേ​ൽ, ഗോ​പി പു​ന്ന​യം, സാ​ബു ക​ട്ട​പ്പ​ന, എ. ​പ​ത്മ​കു​മാ​ർ, കെ.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.