ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് വ​ൻ​ഭൂ​രി​പ​ക്ഷം നേ​ടും-​ഡി​സി​സി
Tuesday, April 16, 2019 10:14 PM IST
തൊ​ടു​പു​ഴ:​ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് നേ​ടു​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് സ്വ​ർ​ണ​മോ​തി​രം ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ൽ വ​ൻ പ​ണ​ക്കൊ​ഴു​പ്പാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​മെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റു​കൂ​ടി​യാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഒ​രു വാ​ഗ്ദാ​ന​വും നി​റ​വേ​റ്റാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം എം.​കെ.​പു​രു​ഷോ​ത്ത​മ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.