അ​വി​ശ്വാ​സ​ത്തി​ലൂ​ടെ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​യി
Tuesday, April 16, 2019 10:14 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ജോ​ർ​ജി​നെ​തി​രെ അ​വി​ശ്വാ​സം പാ​സാ​യി. ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ത്തി​നെ​തി​രേ 11 വോ​ട്ടി​നാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്. ഇ​തോ​ടെ ആ​റു​മാ​സം നീ​ണ്ട ഇ​ട​തു​ഭ​ര​ണ​ത്തി​നും വി​രാ​മ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന വൈ​സ്പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചി​രു​ന്നു. 21 അം​ഗ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ് -10, എ​ൽ​ഡി​എ​ഫ് -ഒ​ന്പ​ത്, സ്വ​ത​ന്ത്ര​ർ -ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. തു​ട​ക്ക​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി​രു​ന്ന ബി​നു ചോ​പ്ര യു​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. അ​ന്ന് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ്മി​ത മു​നി​സ്വാ​മി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ്് അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​തോ​ടെ ബി​നു ചോ​പ്ര എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നു. അ​വി​ശ്വാ​സം ച​ർ​ച്ച​ക്കെ​ടു​ക്കു​ന്ന ദി​വ​സം സ്മി​ത മു​നി​സ്വാ​മി മെ​ന്പ​ർ​സ്ഥാ​ന​വും പ്ര​സി​ഡ​ന്‍റു​സ്ഥാ​ന​വും രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. ഇ​തോ​ടെ 11 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫി​ലെ ശ്രീ​ജ ജോ​ർ​ജ് പ്ര​സി​ഡ​ന്‍റാ​യി.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​ക​യും സ്വ​ത​ന്ത്ര അം​ഗം എം.​പി. വ​ർ​ഗീ​സ് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ ഭ​ര​ണ​പ​ക്ഷ​മാ​യ എ​ൽ​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര അം​ഗം എം.​പി. വ​ർ​ഗീ​സ് വൈ​സ്പ്ര​സി​ഡ​ന്‍റാ​യ​ത്.
യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എം.​ബി. മ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ വാ​സു വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.