നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം
Wednesday, April 17, 2019 10:00 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഏ​ക്ക​റു​ക​ണ​ക്കി​ന് പു​ൽ​മേ​ടു​ക​ളും കൃ​ഷി​ഭൂ​മി​യും ക​ത്തി​ന​ശി​ച്ചു. ബേ​ഡു​മെ​ട്ട്, പ​രി​വ​ർ​ത്ത​ന​മേ​ട് മേ​ഖ​ല​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ നി​ര​വ​ധി​യാ​ളു​ക​ളു​ടെ കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ബേ​ഡു​മെ​ട്ട് സ്വ​ദേ​ശി പാ​തി​പ​ന​ത്ത് ബി​ജു​വി​ന്‍റെ ഒ​രേ​ക്ക​റോ​ളം ഭൂ​മി​യി​ലെ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഉ​ച്ച​യോ​ടെ വ​ലി​യ ഉ​യ​ര​ത്തി​ൽ തീ ​മേ​ഖ​ല​യി​ൽ പ​ട​രു​ക​യാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ഫ​യ​ർ ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഫ​യ​ർ ഫോ​ഴ്സ് വാ​ഹ​നം പ​ല പ്ര​ദേ​ശ​ത്തും എ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ർ മ​ര​ചി​ല്ല​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​ത​ല്ലി​ക്കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വ​ലി​യ​തോ​തി​ൽ ആ​ളി​പ്പ​ട​ർ​ന്ന തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ നാ​ട്ടു​കാ​ർ വ​ള​രെ ബു​ദ്ധി​മു​ട്ടി. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ മ​ണി​ക്കൂ​റു​ക​ൾ പ​ണി​പ്പെ​ട്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പു​ൽ​മേ​ടു​ക​ളും കു​റ്റി​കാ​ടു​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് 50 ഏ​ക്ക​റി​ല​ധി​കം പു​ൽ​മേ​ട് ക​ത്തി​ന​ശി​ച്ചു.
നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം കൂ​ടു​ത​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളു​ടെ സ​മീ​പ​ത്തേ​ക്കും തീ ​എ​ത്താ​തെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചു.