അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് രൂ​ക്ഷം; ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സ്
Wednesday, April 17, 2019 10:00 PM IST
ക​ട്ട​പ്പ​ന: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യാ​ൻ പോ​ലീ​സി​നു വൈ​മ​ന​സ്യം. സ്റ്റാ​ൻ​ഡി​ൽ സ്ഥ​ല​മി​ല്ലാ​താ​യ​തോ​ടെ കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പെ​രു​വ​ഴി​യി​ൽ പാ​ർ​ക്കു​ചെ​യ്യേ​ണ്ട സ്ഥി​തി​യാ​യി.

മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നു ശ​മ​ന​മി​ല്ല.

രാ​വി​ലെ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കു​ചെ​യ്യു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ രാ​ത്രി വൈ​കി​യാ​ണ് ഇ​വി​ടെ​നി​ന്നു മാ​റ്റു​ന്ന​ത്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വ​ഴി​യോ​ര​ങ്ങ​ളി​ൽ പാ​ർ​ക്കു​ചെ​യ്യേ​ണ്ട ഗ​തി​കേ​ടാ​ണ്.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് രൂ​ക്ഷ​മാ​ണ്.

ട്രാ​ഫി​ക് പോ​ലീ​സ് സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​ന്‍റെ ചു​വ​ട്ടി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്. ഇ​തു ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു.