വേ​ന​ൽ മ​ഴ​യും കാ​റ്റും ക​ന​ത്തനാ​ശം വി​ത​ച്ചു
Wednesday, April 17, 2019 10:00 PM IST
തൊ​ടു​പു​ഴ: കൊ​ടും ചൂ​ടി​നു ആ​ശ്വാ​സ​മാ​യി തൊ​ടു​പു​ഴ​യി​ൽ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ ല​ഭി​ച്ചു. എ​ന്നാ​ൽ ഇ​ന്ന​ലെ മൂ​ന്നോ​ടെ​യെ​ത്തി​യ ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യും കാ​റ്റും തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത നാ​ശം വി​ത​ച്ചു.

പ​ല​യി​ത്തും റ​ബ​ർ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട പു​ഴ​കി വീ​ണു. തൊ​ടു​പു​ഴ ടൗ​ണി​ൽ മ​ര​ക്കൊ​ന്പു​ക​ളും മ​റ്റും ഒ​ടി​ഞ്ഞു വീ​ണു. വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു. പ​ല ഭാ​ഗ​ത്തും കൃ​ഷി നാ​ശ​വു​മു​ണ്ടാ​യി. വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ണ​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധ​വും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. പ​ല​രു​ടെ​യും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ടി​മി​ന്ന​ലി​ൽ ന​ശി​ച്ചു. വ്യാ​പ​ക​മാ​യ തോ​തി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ക​ന​ത്ത മ​ഴ​യി​ൽ ഒ​ള​മ​റ്റം കോ​ഴി​പ്പ​ള്ളി​ൽ ഷി​ജു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക പ്ലാ​വ് ഒ​ടി​ഞ്ഞു വീ​ണ് മേ​ൽ​ക്കൂ​ര മു​ക്കാ​ൽ ഭാ​ഗ​വും ത​ക​ർ​ന്നു. ഓ​ടും ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് മേ​ഞ്ഞി​രു​ന്ന വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഈ ​സ​മ​യം ഷി​ജു​വും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഇ​ന്ന​ലെ വേ​ന​ൽ​മ​ഴ​യെ​ത്തി​യ​ത്. മ​ഴ​യോ​ടൊ​പ്പം ക​ന​ത്ത കാ​റ്റും വീ​ശി​യ​ടി​ച്ചു. കാ​റ്റി​ൽ മ​ര​ക്കൊ​ന്പു​ക​ൾ ഒ​ടി​ഞ്ഞു വീ​ണാ​ണ് ടൗ​ണി​ലു​ൾ​പ്പെ​ടെ വൈ​ദ്യു​ലൈ​നു​ക​ളും കേ​ബി​ളു​ക​ളും പൊ​ട്ടി വീ​ണ​ത്. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന​തി​നു മൂു​ൻ​പു​ണ്ടാ​യ ഇ​ട​മി​ന്ന​ലി​ൽ ആ​ണ് ഇ​ല​ക്ട്രോ​ണി​ക​സ് ഉ​പ​ക​ര​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ച​ത്. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​റ്റി​ട്ടി​ല്ലാ​യെ​ന്ന​ത് ആ​ശ്വാ​സ​മാ​യെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം അ​തി പ്ര​ഹ​ര​ശേ​ഷി​യു​ള്ള ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റി​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​രും വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

വെ​ള്ളി​യാ​മ​റ്റം: ശ​ക്ത​മാ​യ കാ​റ്റി​ൽ വെ​ള്ളി​യാ​മ​റ്റ​ത്ത് മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ക​റു​ക​പ്പ​ള്ളി തൊ​ണ്ണൂ​റ്റി​നാ​ല് ഭാ​ഗ​ത്തു ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണ് അ​ഞ്ചോ​ളം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വ​ട​ക്കേ​മു​ള​ഞാ​നാ​ൽ വി​ത്സ​ണ്‍ മാ​ത്യു, കോ​ത​ച്ചേ​രി​ൽ സെ​ബാ​സ്റ്റ്യ​ൻ, കാ​ക്ക​ത്തു​രു​ത്തേ​ൽ മാ​ത്യു, ഡി​ന്േ‍​റാ മ​ണ്ഡ​പ​ത്തി​ൽ, ജോ​സ​ഫ് മ​ണി​യം​ചി​റ എ​ന്നി​ങ്ങ​നെ അ​ഞ്ചോ​ളം കു​ടും​ബം​ങ്ങ​ളു​ടെ വീ​ടു​ക​ളും ക്യ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ളും മ​രം വീ​ണ് ത​ക​ർ​ന്നു. ഇ​തി​ൽ വി​ത്സ​ന്‍റെ വി​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.

ഇ​വ​രു​ടെ വീ​ടി​നു പു​റ​കി​ൽ നി​ന്നി​രു​ന്ന മാ​വ്, പ്ലാ​വ്, തെ​ങ്ങ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ൽ പി​ഴു​തെ​റി​യ​പ്പെ​ട്ട​ത് .ഇ​തി​ൽ വി​ത്സ​ണ്‍ മാ​ത്യു വി​ടി​ന്‍റ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ സ​മ​യ​ത്തു വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. സാ​ബു മ​ണി​മ​ല​കു​ടി​യി​ൽ, രാ​ജു ഓ​ട​യ്ക്ക​ൽ, എ​ന്നി​വ​രു​ടെ ക്യ​ഷി ദേ​ഹ​ണ്ട​ങ്ങ​ൾ കാ​റ്റി​ൽ ന​ശി​ച്ചു. വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. വീ​ടു​ക​ൾ കൂ​ടാ​തെ സ​മീ​പ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ വാ​ഴ, റ​ബ​ർ തു​ട​ങ്ങി​യ​വ​യ്ക്കും നാ​ശ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ഞ്ചേ​ക്ക​റോ​ളം ക്യ​ഷി​ഭൂ​മി കാ​റ്റി​ൽ ന​ശി​ച്ചു.