കേ​ര​ള​ത്തി​ൽ വൈ​കാ​രി​ക​ത സൃ​ഷ്ടി​ച്ച് വോ​ട്ടു നേ​ടാ​ൻ മോ​ദി​യു​ടെ ശ്ര​മം: സീ​താ​റാം യ​ച്ചൂ​രി
Wednesday, April 17, 2019 10:00 PM IST
തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി ഇ​ട​തു മു​ന്ന​ണി​യ്ക്ക് വോ​ട്ടു ചെ​യ്യ​ണ​മെ​ന്നാ​ണ് പ​രോ​ക്ഷ​മാ​യി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂ​രി.
കേ​ര​ള​ത്തി​ൽ നി​ന്നും ബി​ജെ​പി​യ്ക്ക് ഒ​രു നേ​ട്ട​വും കൊ​യ്യാ​നാ​വി​ല്ലെ​ന്നും യ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ർ​ഥം തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​മാ​ണ് ഏ​റ്റ​വും മി​ക​ച്ച മാ​തൃ​കാ സം​സ്ഥാ​ന​മെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ രാ​ഹു​ൽ ഗാ​ന്ധി പ​റ​യു​ന്പോ​ൾ ആ​രാ​ണ് കേ​ര​ള​ത്തെ ഈ ​വി​ധ​ത്തി​ൽ മാ​റ്റി​മ​റി​ച്ച​തെ​ന്നു കൂ​ടി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തെ മ​ത​നി​ര​പേ​ക്ഷ സം​സ്ഥാ​ന​മാ​ക്കു​ന്ന​തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ടി​ക​ൾ വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.
കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ത​നി​ര​പേ​ക്ഷ മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സും രാ​ഹു​ൽ​ഗാ​ന്ധി​യും ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്പോ​ൾ രാ​ഹു​ൽ ത​ന്നെ നേ​രി​ട്ട് കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ മ​ത്സ​രി​ക്കു​ന്നു. എ​ന്തു സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ രാ​ഹു​ൽ ന​ൽ​കു​ന്ന​ത്.
ബി​ജെ​പി​യെ മാ​റ്റി നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ങ്കി​ൽ എ​ന്തി​നാ​ണ് കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ആ​രാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ത്രു​വെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്ക​ണം.
വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​നി​ല്ലാ​ത്ത​തി​നാ​ൽ വൈ​കാ​രി​ക​ത സൃ​ഷ്ടി​ച്ച് വോ​ട്ട് നേ​ടാ​നാ​ണ് മോ​ദി​യു​ടെ ശ്ര​മം. കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​കു​മോ എ​ന്നാ​ണ് ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​ത്.
ക​ർ​ഷ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും യു​വാ​ക്ക​ളെ​യും വ​ഞ്ചി​ച്ച മോ​ദി കൃ​ഷി​ക്കാ​ര​ന്‍റെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​തെ, ശ​ത​കോ​ടീ​ശ്വ​ര·ാ​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളു​ക​യാ​ണെ​ന്നും യ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി.