അ​റ​ക്കു​ളം തു​ന്പ​ച്ചി​യി​ൽ കു​രി​ശി​ന്‍റെ വ​ഴി നാ​ളെ
Wednesday, April 17, 2019 10:00 PM IST
അ​റ​ക്കു​ളം: തീ​ർ​ത്ഥാ​ട​ക​രെ മാ​ടി വി​ളി​ച്ചു പ്ര​സി​ദ്ധ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​ന്പ​ച്ചി കു​രി​ശു​മ​ല. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 3000 അ​ടി ഉ​യ​ര​ത്തി​ലാ​ണ് തു​ന്പ​ച്ചി കു​രി​ശു​മ​ല സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പു​ത്ത​ൻ​പ​ള​ളി ഇ​ട​വ​ക​യു​ടെ കീ​ഴി​ലാ​ണ് ഈ ​തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം. മ​ല​ക​ൾ ചു​റ്റി വ​ള​ഞ്ഞ് പോ​കു​ന്ന ഇ​ടു​ക്കി റോ​ഡി​ൽ കു​രു​തി​ക്ക​ള​ത്തി​നും ക​രി​പ്പ​ല​ങ്ങാ​ടി​നു​മി​ട​യി​ൽ ഒ​ന്പ​താം വ​ള​വി​ലാ​ണ് ഈ ​പു​ണ്യ ഭൂ​മി.
ബൈ​ബി​ളി​ലെ വി​വി​ധ സം​ഭ​വ​ങ്ങ​ളു​ടെ സ​ന്പ​ന്ന​മാ​യ ദ്യ​ശാ​വി​ഷ്കാ​രം ഇ​വി​ടെ ദ​ർ​ശി​ക്കാം. ഗ​ത്സെ​മി​നി​യി​ൽ പ്രാ​ർ​ഥി​ക്കു​ന്ന ഈ​ശോ​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം മു​ത​ൽ കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും.
ഭാ​ര​ത അ​പ്പ​സ്തോ​ല​നാ​യ മാ​ർ​ത്തോ​മ​ശ്ലീ​ഹ, യാ​ക്കോ​ബി​ന്‍റെ കി​ണ​ർ, പി​യാ​ത്തെ, തി​രു​പ്പി​റ​വി​യു​ടെ ഗു​ഹ, ഇ​രു​ക​ര​ങ്ങ​ളും ഉ​യ​ർ​ത്തി സ​ക​ല​രെ​യും അ​നു​ഗ്ര​ഹി​ക്കു​ന്ന ഉ​ത്ഥി​ത​നാ​യ ക്രി​സ്തു, പ​ഠി​പ്പി​ക്കു​ന്ന ഈ​ശോ, കാ​ൽ​വ​രി സ​മു​ച്ഛ​യം തു​ട​ങ്ങി നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ ന​മ്മേ ആ​ത്മീ​യ​ത​യു​ടെ പു​തു​ലോ​ക​ത്തി​ലേ​ക്ക് ന​യി​ക്കും. മ​ല​മു​ക​ളി​ൽ നി​ന്നാ​ൽ പ്ര​കൃ​തി​യു​ടെ ന​യ​ന മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ളും ആ​വോ​ളം നു​ക​രാ​നാ​കും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​ന്പ​ച്ചി കു​രി​ശു​മ​ല​യി​ലേ​ക്ക് ആ​യി​ര​ങ്ങ​ൾ കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​യു​മാ​യെ​ത്തും.
രാ​വി​ലെ എ​ട്ടി​ന് മൂ​ല​റ്റം ഫൊ​റോ​ന​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ അ​ശോ​ക ക​വ​ല​യി​ൽ നി​ന്നും കു​രി​ശി​ന്‍റെ വ​ഴി​യാ​രം​ഭി​ക്കും. 11നു ​പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ത്യു പു​ന്ന​ത്താ​ന​ത്തു​കു​ന്നേ​ൽ പീ​ഢാ​നു​ഭ​വ സ​ന്ദേ​ശം ന​ൽ​കും. റ​വ. ഡോ. ​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ, ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ, ട്ര​സ്റ്റി​മാ​ർ, വി​വി​ധ ഭ​ക്ത സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. എ​ണ്ണ​നേ​ർ​ച്ച, വ്യാ​കു​ലം എ​ഴു​ന്നി​ള്ളി​പ്പ് എ​ന്നീ നേ​ർ​ച്ച​ക​ൾ മ​ല​മു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 26നു ​രാ​വി​ലെ 6.30ന് ​കു​രി​ശി​ന്‍റെ വ​ഴി, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 28നു ​പു​തു​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക അ​റ​ക്കു​ളം പു​ത്ത​ൻ​പ​ള്ളി അ​സി വി​കാ​രി ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.